കല്യാണം കഴിഞ്ഞ് പത്ത് പന്ത്രണ്ട് ദിവസം വേര്‍പിരിഞ്ഞാണ് ജീവിച്ചത്; അതിന്റെ കാരണം വെളിപ്പെടുത്തി സ്നേഹ | Actress Sneha Opens Up About Her Marriage Life With Prasanna And Their Bond - Malayalam Oneindia
Oneindia App Download

'വിവാഹ ജീവിതം പലപ്പോഴും ബോറടിപ്പിക്കാറുണ്ട്, അത് മാറ്റാൻ ഇങ്ങനെയാണ് ചെയ്യാറുള്ളത്'; മനസ് തുറന്ന് സ്നേഹ

Google Oneindia Malayalam News

തമിഴിൽ ഒരുപാട് താരജോഡികളുണ്ട്. അതിൽ അജിത്തും ശാലിനിയും സൂര്യയും ജ്യോതികയും ഒക്കെ എക്കാലത്തും ആഘോഷിക്കപ്പെടുന്ന കപ്പിളുകളാണ്. എന്നാൽ അത്രത്തോളം പറഞ്ഞു കേട്ടിട്ടില്ലാത്ത എന്നാൽ പ്രേക്ഷകരുടെ പ്രിയങ്കരരായ താരജോഡികളാണ് സ്നേഹയും പ്രസന്നയും. തമിഴിലെ തിരക്കേറിയ അഭിനേതാക്കൾ ആയിരുന്ന കാലത്ത് തന്നെയാണ് ഇരുവരും വിവാഹം കഴിച്ചത്.

'എനിക്കറിയില്ല, പെട്ടൂ, എനിക്ക് ഇക്കാനേം കുട്ടികളേയും കാണണം'; കരഞ്ഞുനിലവിളിച്ച് നിഷാന! പിന്നാലെ വിമർശനം'എനിക്കറിയില്ല, പെട്ടൂ, എനിക്ക് ഇക്കാനേം കുട്ടികളേയും കാണണം'; കരഞ്ഞുനിലവിളിച്ച് നിഷാന! പിന്നാലെ വിമർശനം

പ്രസന്നയെ പോലെയൊരു ഭർത്താവിനെ തനിക്ക് കിട്ടിയത് ഭാഗ്യം ആണെന്നാണ് സ്നേഹ പറയുന്നത്. പ്രമുഖ നടിയും അവതാരകയുമായ രമ്യയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ആയിരുന്നു സ്നേഹ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവച്ചത്. കല്യാണ ശേഷവും ഇരുവരും സിനിമയിൽ സജീവമാണ്. അതിനിടെയിലാണ് പരസ്‌പരം എങ്ങനെയാണു തങ്ങൾ പിന്തുണയ്ക്കുന്നതെന്ന് സ്നേഹ തന്നെ തുറന്നു പറയുന്നത്.

snehaandprasanna

വിവാഹ ജീവിതത്തിൽ പലപ്പോഴും ബോറടിക്കാറുണ്ടെന്നും എന്നാൽ അതിനെ മറികടക്കാൻ ചില വഴികളുണ്ടെന്നും പറയുകയാണ് സ്നേഹ. വിവാഹ ജീവിതം ബോറാവുമ്പോൾ ഞങ്ങള്‍ നൈറ്റ് ഡ്രൈവ് പോകാറുണ്ട്. അല്ലെങ്കില്‍ വിദേശത്തേക്ക് എവിടേക്കെങ്കിലും ടൂര്‍ നടത്തും. ഒരുപാട് സംസാരിക്കും. പ്രണയിച്ചിരുന്ന കാലത്തെ കുറിച്ചൊക്കെ പറയുമ്പോള്‍ വീണ്ടും ആ ഫീലൊക്കെ വന്നോളും. പിന്നെ ഒരു ആറ് മാസത്തേക്ക് അത് മതി; സ്നേഹ പറയുന്നു.

'അഖിലിനെ കലാകാരനായോ മനുഷ്യനായോ അംഗീകരിക്കാനാകില്ല'; തുറന്നടിച്ച് അപ്സരയുടെ ഭർത്താവ് ആൽബി'അഖിലിനെ കലാകാരനായോ മനുഷ്യനായോ അംഗീകരിക്കാനാകില്ല'; തുറന്നടിച്ച് അപ്സരയുടെ ഭർത്താവ് ആൽബി

എങ്ങനെയാണ് പ്രസന്നയുമായുള്ള വിവാഹ ജീവിതമെന്നും അതിന്റെ തുടക്കകാലം ഏത് രീതിയിൽ ആയിരുന്നുവെന്നും സ്നേഹ തുറന്നു സംസാരിച്ചു. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. വിവാഹത്തിന് ശേഷം ആ ജീവിതം ആസ്വദിക്കാന്‍ ഒറ്റയ്ക്ക് താമസിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. വാടക വീടൊക്കെ നോക്കിയെങ്കിലും പക്ഷേ കിട്ടിയില്ല; സ്നേഹ പറഞ്ഞു.

കല്യാണം കഴിഞ്ഞ് പത്ത് പന്ത്രണ്ട് ദിവസത്തോളം ഞങ്ങൾ വേര്‍പിരിഞ്ഞാണ് കഴിഞ്ഞത്. പിന്നീട് വീട് കിട്ടി, ആ ഘട്ടം ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. പിന്നീടാണ് കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് വന്നത്. ഞങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടാവാറുണ്ട്. ആര് ക്ഷമ പറയുന്നു, ആര് വിട്ടുവീഴ്‌ച ചെയ്യുന്നു എന്നതല്ല മറിച്ച് എന്റെ പോയിന്റ് എന്താണോ അത് പ്രസന്നയ്ക്കും, അദ്ദേഹത്തിന്റെ പോയിന്റ് എന്താണോ അത് എനിക്കും മാസിലാക്കാൻ പറ്റുന്നുണ്ടോ എന്നതിലാണ് കാര്യമെന്നും സ്നേഹ കൂട്ടിച്ചേർത്തു.

താനൊരു പൊസസീവ് ആയ ഭാര്യ ആണെങ്കിലും വിശ്വാസക്കുറവ് ഒരിക്കലും തോന്നിയിട്ടില്ലെന്നും സ്നേഹ ചൂണ്ടിക്കാട്ടി. 'പൊസസീവ് ആയ ഭാര്യയാണ് ഞാൻ. പക്ഷെ അവിടെ വിശ്വാസം നഷ്‌ടപ്പെടരുത് എന്നതാണ് പ്രധാനം. രാത്രി നേരം വൈകുമ്പോള്‍ എന്നെ വിളിച്ചു പറഞ്ഞില്ലെങ്കില്‍, എന്നെക്കാള്‍ വലുത് എന്താണെന്ന് ചിന്തിക്കും. അതാണ് പൊസസീവ്നസ്. പക്ഷെ എനിക്ക് വിശ്വാസക്കുറവില്ല.' സ്നേഹ കൂട്ടിച്ചേർത്തു.

'കഴിഞ്ഞ 9 മാസമായി കടന്നു പോകുന്ന അവസ്ഥ, ജീവിതത്തിലെ നിർണായകമായ ഒരു തീരുമാനം എടുക്കുന്ന ദിവസം'; ദിയ സന പറയുന്നു'കഴിഞ്ഞ 9 മാസമായി കടന്നു പോകുന്ന അവസ്ഥ, ജീവിതത്തിലെ നിർണായകമായ ഒരു തീരുമാനം എടുക്കുന്ന ദിവസം'; ദിയ സന പറയുന്നു

അതേസമയം, സിനിമ അഭിനയത്തിന് പുറമെ മറ്റ് മേഖലകളിലും സജീവമാണ് സ്നേഹ ഇപ്പോൾ. സ്‌നേഹാലയം എന്ന വസ്ത്രവ്യാപാര സ്ഥാപനമാണ് അവർ ഇപ്പോൾ നടത്തുന്നത്. ഭർത്താവ് പ്രസന്ന തന്നെയാണ് ഇക്കാര്യത്തിൽ എല്ലാ പിന്തുണയുമായി ഒപ്പമുള്ളത്.

English summary
Actress Sneha Opens Up About Her Marriage Life With Prasanna And Their Bond
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X