ഔട്ട് കംപ്ലീറ്റിലി; ട്വിറ്റർ ഡൊമൈൻ മാറ്റി മസ്‌ക് | Major change in Ex twitter; Musk changed its domain to x.com - Malayalam Gizbot

ഔട്ട് കംപ്ലീറ്റിലി; ട്വിറ്റർ ഡൊമൈൻ മാറ്റി മസ്‌ക്

|

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ പഴയ ട്വിറ്റർ കഴിഞ്ഞ കുറെ നാളുകളായി നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു ഷോർട്ട് മെസ്സേജുകളെ ഉപയോക്താക്കൾ നീലയും വെള്ളയും പക്ഷികളുടെ ലോഗോ ഉപയോഗിച്ച് ട്വീറ്റുകളായി പരാമർശിക്കുന്ന ദിവസങ്ങൾ കഴിഞ്ഞു. വെബ്‌സൈറ്റിലെ ഉപയോക്താക്കൾ നൽകുന്ന ഇൻപുട്ടുകളെ ഇപ്പോൾ പോസ്‌റ്റുകൾ എന്നാണ് വിളിക്കുന്നത്. ലോഗോ കറുത്ത പശ്ചാത്തലത്തിലുള്ള വെളുത്ത X ചിഹ്നമാണ്.

അതുപോലെ തന്നെ ഈ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൻ്റെ പേര് എക്സ് എന്ന് പുനർനാമകരണം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം ഇതാ പുതിയ മാറ്റവുമായി വന്നിരിക്കുകയാണ് ഇലോൺ മസ്‌ക്. കമ്പനിയുടെ എല്ലാ പ്രധാന സംവിധാനങ്ങളും ഇപ്പോൾ x.comലേക്ക് മാറ്റിയതായി അതിൻ്റെ മേധാവി എലോൺ മസ്‌ക് വെള്ളിയാഴ്ച അറിയിച്ചു.

ഔട്ട് കംപ്ലീറ്റിലി; ട്വിറ്റർ ഡൊമൈൻ മാറ്റി മസ്‌ക്

MOST READ: ഇപ്പൊ ശരിയാക്കി തരാം; വിഐ 5G 6 മാസത്തിനുള്ളിൽMOST READ: ഇപ്പൊ ശരിയാക്കി തരാം; വിഐ 5G 6 മാസത്തിനുള്ളിൽ

2023 ഓഗസ്റ്റിൽ ഈ പ്ലാറ്റ്ഫോമിൻറെ ആപ്പിനെ എക്‌സ് എന്ന് വിളിക്കുമെന്ന് പറഞ്ഞു. ശേഷം മാർക്കറ്റിംഗ് കോപ്പിയിൽ കമ്പനി കുറിച്ചത് ഇങ്ങനെ ആയിരുന്നു: എല്ലാവർക്കും വേണ്ടിയുള്ള വിശ്വസനീയമായ ഡിജിറ്റൽ ടൗൺ സ്ക്വയറാണ് എക്‌സ് ആപ്പ്. ആപ്പിന് ഒരു പുതിയ മുദ്രാവാക്യവും ഉണ്ട്. Blaze your glory (നിങ്ങളുടെ മഹത്വം ജ്വലിപ്പിക്കുക). ഈ കുറിപ്പ് നിരവധി മാറ്റങ്ങളുടെ മുന്നോടി ആയിരുന്നു. Let's talk (സംസാരിക്കാം), It's what's happening (ഇതാണ് സംഭവിക്കുന്നത്) എന്നിവ ആയിരുന്നു ട്വിറ്ററിൻ്റെ മുൻ ടാഗ് ലൈൻ.

ആപ്പിന്റെ പേര് മാറ്റം ഉൾപ്പടെ പല മാറ്റങ്ങളും മസ്‌ക് കൊണ്ടുവന്നിരുന്നെങ്കിലും ഇത് വരെ ഡൊമെയ്ൻ നാമം twitter.com എന്ന് തന്നെ ആയിരുന്നു. എന്നാൽ ഈ അന്തിമ മാറ്റം പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള മസ്‌കിൻ്റെ കാഴ്ചപ്പാട് ചൂണ്ടികാട്ടുന്നവയാണ്. മാത്രവുമല്ല, ഇനിയും മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

MOST READ: ഇതാ യുദ്ധഭൂമിയിൽ പുതിയ ഭടൻ; ഓപ്പോ റെനോ 12 സീരീസ് വരുന്നൂMOST READ: ഇതാ യുദ്ധഭൂമിയിൽ പുതിയ ഭടൻ; ഓപ്പോ റെനോ 12 സീരീസ് വരുന്നൂ

എന്നാൽ ഇപ്പോൾ വന്ന ഈ മാറ്റത്തിനെ കുറിച്ചുള്ള പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ പ്രതികരണങ്ങൾ സമ്മിശ്രമായിരുന്നുവെങ്കിലും പ്രധാനമായും തമാശ നിറഞ്ഞതായിരുന്നു. ഒരു ഉപയോക്താവ് പരിഹസിച്ചത്‌ "ഞങ്ങൾ ഇതിനെ ഇപ്പോഴും ട്വിറ്റർ എന്ന് വിളിക്കും" എന്നായിരുന്നു. മറ്റൊരാൾ അഭിപ്രായപ്പെട്ടത്, "ഒരു പുതിയ യുഗത്തിൻ്റെ തുടക്കം. X." എന്നായിരുന്നു.

X എന്ന അക്ഷരത്തോടുള്ള മസ്‌കിൻ്റെ ആകർഷണം മുന്നേയും രേഖപ്പെടുത്തപ്പെട്ടതാണ്. 1999ൽ അദ്ദേഹം x.com എന്ന ഓൺലൈൻ സാമ്പത്തിക സേവനമായാ ഒരു കമ്പനി ആരംഭിച്ച് പിന്നീട് പേപാൽ എന്ന പേരിലേക്ക് മാറ്റുകയിരുന്നു. 2017ൽ, പേപാലിൽ നിന്ന് മസ്‌ക് ഡൊമെയ്ൻ വീണ്ടും വാങ്ങി, ഇന്ന്, x.com അദ്ദേഹത്തിൻ്റെ റീബ്രാൻഡ് ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൻ്റെ ഹോം ആയി മാറിയിരിക്കുന്നു.

x.comലേക്കുള്ള റീബ്രാൻഡിംഗ് കേവലം പേര് മാറ്റത്തേക്കാൾ കൂടുതൽ മസ്‌കിൻ്റെ വിശാലമായ അഭിലാഷങ്ങളെയും അദ്ദേഹത്തിൻ്റെ സംരംഭങ്ങളിലുടനീളം സ്ഥിരമായ ബ്രാൻഡിംഗ് തന്ത്രത്തെയും പ്രതിഫലിപ്പിക്കുന്നു. ഉപയോക്താക്കൾ പുതിയ ഡൊമെയ്‌നുമായി പൊരുത്തപ്പെടുന്നതിനനുസരിച്ച്, ട്വിറ്ററിൻ്റെ പാരമ്പര്യത്തിൽ നിന്ന് X എന്ന ചിഹ്നത്തിന് കീഴിൽ ഒരു പുതിയ അധ്യായത്തിലേക്ക് മാറുന്നു.

MOST READ: ഫാൻസി തുകയ്ക്ക് പുതിയ റീച്ചാർജ് പ്ലാനുമായി ജിയോ, ഒപ്പം പുതിയൊരു സബ്സ്ക്രിപ്ഷനും!MOST READ: ഫാൻസി തുകയ്ക്ക് പുതിയ റീച്ചാർജ് പ്ലാനുമായി ജിയോ, ഒപ്പം പുതിയൊരു സബ്സ്ക്രിപ്ഷനും!

ഈ മാറ്റത്തോടെ, twitter.com ഓപ്പൺ ആക്കുന്ന ഉപയോക്താക്കളെ x.comലേക്ക് റീഡയക്ട് ചെയ്ത് ഒരു പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ വഴി ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നതാണ്. "x.com-ലേക്ക് സ്വാഗതം! ഞങ്ങളുടെ യുആർഎൽ മാറ്റുകയാണെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു, എന്നാൽ നിങ്ങളുടെ സ്വകാര്യതയും ഡാറ്റാ പ്രൊട്ടക്ഷൻ സെറ്റിങ്ങ്സും അതേപടി തുടരുന്നതാണ്." എന്നാണ് നോട്ടിഫിക്കേഷനിൽ വരുന്ന മെസ്സേജ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

Read more about:
English summary
Elon Musk has come up with a new change. CEO Elon Musk announced on Friday that all of the company's core systems have now been moved to x.com.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X