വാണി കഷ്‌ടപ്പെടുകയാണ് അന്ന്, ജീവിക്കാൻ മാർ​ഗമില്ല; അദ്ദേഹത്തിന് രണ്ട് ഭാര്യമാർ; നടിയെക്കുറിച്ച് നിർമാതാവ് | Producer Opens Up About How Vani Viswanath Became A star; Recalls Her Tough Journey - Malayalam Filmibeat
    twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാണി കഷ്‌ടപ്പെടുകയാണ് അന്ന്, ജീവിക്കാൻ മാർ​ഗമില്ല; അദ്ദേഹത്തിന് രണ്ട് ഭാര്യമാർ; നടിയെക്കുറിച്ച് നിർമാതാവ്

    |

    മലയാളികളുടെ മനസിൽ വലിയ സ്ഥാനമുള്ള നടിയാണ് വാണി വിശ്വനാഥ്. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന സ്ക്രീൻ പ്രസൻസുള്ള വാണിക്ക് ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. തിരക്കേറിയ നടിയായിരുന്ന വാണി വിവാഹ ശേഷമാണ് അഭിനയ രം​ഗത്ത് സജീവലമല്ലാതായത്. മലയാളത്തിലെ പോലെ മറ്റ് ഭാഷകളിലും വാണിക്ക് ശ്രദ്ധേയ സാന്നിധ്യമാകാൻ സാധിച്ചിട്ടുണ്ട്. ചിരഞ്ജീവിക്കൊപ്പം തെലുങ്കിൽ അഭിനയിച്ച ​'ഗരമ മൊകുടു' എന്ന സിനിമ വൻ ഹിറ്റായിരുന്നു. തമിഴ്, കന്നഡ സിനിമകൾക്ക് പുറമെ രണ്ട് ഹിന്ദി സിനിമകളിലും വാണി അഭിനയിച്ചിട്ടുണ്ട്.

    'പോപ്പുലാരിറ്റി അധികം ആ​ഗ്രഹിക്കാത്തയാളാണ് ഞാൻ, ഫ്രൈഡെ ഫിലിം ഹൗസ് വളരുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ''പോപ്പുലാരിറ്റി അധികം ആ​ഗ്രഹിക്കാത്തയാളാണ് ഞാൻ, ഫ്രൈഡെ ഫിലിം ഹൗസ് വളരുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ'

    ഡാൻസും ആക്ഷനുമെല്ലാം ഒരു പോലെ വഴങ്ങുന്നതാണ് വാണിയെ നായിക നിരയിൽ വ്യത്യസ്തയാക്കിയത്. ആക്ഷൻ രം​ഗങ്ങളിലും മാസ് ഡയലോ​ഗുകളിലും വാണി പ്രത്യേക മിടുക്ക് കാണിച്ചു. അതേസമയം താരമായി മാറുന്നതിന് മുമ്പുള്ള വാണിയുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് എൻവി ഹരിദാസ്. ഇദ്ദേഹത്തിന്റെ മം​ഗല്യ ചാർത്ത് എന്ന സിനിമയിൽ വാണി അഭിനയിച്ചിട്ടുണ്ട്.

    Vani Viswanath

    വാണി ഏറെ കഷ്ടപ്പെ‌ട്ടിരുന്ന കാലഘട്ടമാണതെന്ന് നിർമാതാവ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. നായികയായി ആദ്യം തീരുമാനിച്ചത് തമിഴിലെ പ്രശസ്ത നടിയെയാണ്. എന്നാൽ അവർ ഷൂട്ടിം​ഗിന് വന്നപ്പോൾ ഒപ്പം കോസ്റ്റ്യൂമറുണ്ട്. തമിഴ് സ്റ്റെെൽ, മലയാളത്തിൽ അത് നടക്കില്ല. ഈ ക്യാരക്ടറിന് വേണ്ടി ഡ്രസുകളെടുത്ത് സ്റ്റിച്ച് ചെയ്ത് വെച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഓക്കെയാണ് അവർ വന്ന് അഭിനയിച്ച് പോയാൽ മതി.

    കെട്ടുന്നതിന് മുന്‍പേ കുട്ടി കാളിദാസിനൊപ്പമാണല്ലോ! മകന് നല്‍കിയ പാര്‍വതിയുടെ ഉപദേശത്തെ കളിയാക്കി ട്രോളന്മാര്‍കെട്ടുന്നതിന് മുന്‍പേ കുട്ടി കാളിദാസിനൊപ്പമാണല്ലോ! മകന് നല്‍കിയ പാര്‍വതിയുടെ ഉപദേശത്തെ കളിയാക്കി ട്രോളന്മാര്‍

    എന്നാൽ നടി തയ്യാറായില്ല. ഇത് തമിഴിലേ നടക്കൂ എന്ന് ഞാൻ പറഞ്ഞു. അങ്ങനെ നായികയില്ലാതെ പതിനഞ്ച് ദിവസം ഷൂട്ട് ചെയ്തു. ശേഷമാണ് വാണി വിശ്വനാഥിനെ കൊണ്ട് വരുന്നത്. ബാലൻ എന്ന ഡിസൈനറാണ് വാണിയെ പരിചയപ്പെടുത്തുന്നത്. വാണി ആദ്യം ഒരു തമിഴ് സിനിമയിൽ ശിവാജി ​ഗണേശന്റെ മകളുടെ മകളായി അഭിനയിച്ചിട്ടുണ്ട്. വാണിയെ കണ്ടപ്പോൾ തരക്കേടില്ലെന്ന് തോന്നി.

    Vani Viswanath

    മേക്കപ്പ് ടെസ്റ്റ് എടുത്തു. ഫോട്ടോ കണ്ടപ്പോൾ കുഴപ്പമില്ല. എന്നാൽ സംവിധായകൻ ആദ്യ ദിവസം ഷൂ‌ട്ടിം​ഗ് കഴിഞ്ഞ് എന്നോട് പറഞ്ഞത് ഈ കുട്ടി പറ്റില്ലെന്നാണ്. ഇവളോട് പറയാൻ പറ്റുമോ. കൂട്ടിക്കൊണ്ട് വന്നതല്ലേ. കഷ്ടപ്പെടുകയാണ് അവരന്ന്. ജീവിക്കാൻ തന്നെ മാർ​ഗമില്ല.

    ഉര്‍വശി മദ്യപാനത്തിന് അടിമയായി! അതില്‍ നിന്നും നടി തിരികെ എത്തിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി നടന്‍ഉര്‍വശി മദ്യപാനത്തിന് അടിമയായി! അതില്‍ നിന്നും നടി തിരികെ എത്തിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി നടന്‍

    അച്ഛന് രണ്ട് ഭാര്യമാരാണ്. അങ്ങനെ കഷ്ടപ്പെടുന്ന സമയം. മടക്കി അയച്ചു. ബാക്കിയുള്ള ഷൂട്ടിം​ഗ് കഴിഞ്ഞ് നായികയുടെ ഷൂട്ടിം​ഗ് വന്നപ്പോൾ വീണ്ടും അവളെ കാണാൻ പോയി. എന്നെ കണ്ട് അവളും അമ്മയും കരഞ്ഞു. നമ്മൾ തീരുമാനിക്കുന്നതല്ല, എന്റെ ഭാര്യക്ക് നീ തന്നെ തന്നെ അഭിനയിക്കണമെന്ന് നിർബന്ധമെന്ന് ഞാൻ‌ പറഞ്ഞു.

    അവളെ ഞാൻ ലൊക്കേഷനിൽ കൊണ്ട് വന്നു. അവൾ തന്നെ അഭിനയിച്ചു. ആ പടത്തിൽ അഭിനയിക്കവെ നിരവധി ഫോട്ടോകൾ വന്നു. തമിഴ് മാ​ഗസിനിൽ കവർ പേജിൽ വന്നതോടെ വിജയകാന്തിന്റെ സിനിമയിൽ വാണിക്ക് അവസരം കിട്ടി. പിന്നെ തെലുങ്കിൽ പോയി. പിന്നെ പിടിച്ചാൽ കിട്ടാത്ത താരമായി വാണി വിശ്വനാഥ് മാറിയെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി.

    Read more about: vani viswanath
    English summary
    Producer Opens Up About How Vani Viswanath Became A star; Recalls Her Tough Journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X