Drive To Munnar, Mist And Summer Rain Here, No need For Ooty Or Kodaikanal | ലോട്ടറി അടിച്ച് മൂന്നാർ, ഒപ്പം വേനൽമഴയും... ഇനി ഊട്ടിയും കൊടൈക്കനാലും വേണ്ട, വണ്ടിയെടുത്തോ മൂന്നാറിന് - Malayalam Nativeplanet
Search
  • Follow NativePlanet
Share
» » ലോട്ടറി അടിച്ച് മൂന്നാർ, ഒപ്പം വേനൽമഴയും... ഇനി ഊട്ടിയും കൊടൈക്കനാലും വേണ്ട, വണ്ടിയെടുത്തോ മൂന്നാറിന്

ലോട്ടറി അടിച്ച് മൂന്നാർ, ഒപ്പം വേനൽമഴയും... ഇനി ഊട്ടിയും കൊടൈക്കനാലും വേണ്ട, വണ്ടിയെടുത്തോ മൂന്നാറിന്

കൊടും വെയിലിലും ചൂടിലും മലയാളികൾക്ക് എന്നും ആശ്വാസം ഊട്ടിയും കൊടൈക്കനാലും ആണ്. അവധികിട്ടിയാലും ചൂട് കൂടിയാലും എല്ലാം നേരേ വിടുന്നത് നീലഗിരിയിലേക്കാണ്. എന്നാൽ ഇപ്പോൾ ആൾത്തിരക്ക് കൂടി അവിടേക്ക് അടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇനി പോകണമെങ്കിലോ ഇ പാസ് വേണം, സർക്യൂട്ട് ബസിൽ സ്ഥലം കാണാന്‍ പോകണം.. അങ്ങനെ കുറേ കാര്യങ്ങൾ.

ഇ-പാസ് ഇല്ലാതെ ഊട്ടി കാണാം...അതും കേരളത്തിൽ... ഊട്ടിയെ വെല്ലുന്ന കേരളത്തിലെ ഇടങ്ങൾഇ-പാസ് ഇല്ലാതെ ഊട്ടി കാണാം...അതും കേരളത്തിൽ... ഊട്ടിയെ വെല്ലുന്ന കേരളത്തിലെ ഇടങ്ങൾ

ഇങ്ങനെ ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കുന്നതിന് ഇ-പാസ് ഏർപ്പെടുത്തിയതോടെ സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ കുറവാണ് വന്നിരിക്കുന്നത്. യാത്രയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി നേരിട്ട് പോകാൻ പറ്റിയ ഇടങ്ങൾ സഞ്ചാരികൾ തിരഞ്ഞെടുത്തതോടെ കോളടിച്ചത് മൂന്നാറിനാണ്. ഊട്ടിയും കൊടൈക്കനാലും വിട്ട് നിരവധി ആളുകളാണ് മൂന്നാറിലേക്ക് വരുന്നത്.

Drive To Munnar Mist And Summer Rain Here

കേരളത്തിൽ പതിവില്ലാത്ത വിധത്തിൽ വേനൽ കടുത്തത് മൂന്നാറിനെയും ബാധിച്ചിരുന്നു. കനത്ത ചൂടിൽ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായെങ്കിലും വേനൽ മഴ വന്നതോടെ മൂന്നാർ തണുത്തു. ഇതോടെ വീണ്ടും മൂന്നാറിലേക്ക് സ‍ഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നു. നീലഗിരിയിൽ ഇ-പാസ് നിർബന്ധമാക്കിയതോടെ മൂന്നാറിൽ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒറ്റവിസ; 'ഗള്‍ഫ് ഗ്രാൻഡ് ടൂർസ്', 4,000 ദിർഹം മുതൽ പാക്കേജ്ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒറ്റവിസ; 'ഗള്‍ഫ് ഗ്രാൻഡ് ടൂർസ്', 4,000 ദിർഹം മുതൽ പാക്കേജ്

കൊടൈക്കനാലിനും ഊട്ടിക്കും സമാനമായ കാലാവസ്ഥയാണ് മൂന്നാറിലേത് എന്നതണ് കൂടുതൽ ആളുകളെ വേനൽക്കാലത്ത് മൂന്നാറിലേക്ക് എത്തിക്കുന്നത്.
നീലക്കുറിഞ്ഞി സീസണിനു ശേഷം
കഴിഞ്ഞ 18 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തിരക്കിനാണ് മൂന്നാർ ഇപ്പോൾ സാക്ഷ്യ വഹിക്കുന്നത്. ഇവിടെ എത്തിയാൽ മൂന്നാർ നിങ്ങളെ നിരാശരാക്കുകയില്ലെന്നത് ഉറപ്പ്.

ആശ്വാസമായി വേനൽമഴയും

കനത്ത ചൂടിൽ വേനൽമഴ കൂടി വന്നതോടെ മൂന്നാർ മൊത്തത്തിലൊന്ന് തണുത്തു. ഇതും ഇവിടേക്ക് കൂടുതൽ ആളുകൾ എത്താൻ കാരണമായിട്ടുണ്ട്. മലയാളികൾ മാത്രമല്ല, തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമെല്ലാം ഇഷ്ടംപോടെ ആളുകളാണ് മൂന്നാറിലേക്ക് വരുന്നത്. കഴിഞ്ഞ ദിവസം വേനൽമഴയ്ക്ക് ശേഷം കോടമഞ്ഞ് ഇറങ്ങിയതും ഇവിടേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നു.

ഇന്ത്യക്കാർക്ക് ഇത് നല്ല സമയം; യാത്ര പോയില്ലെങ്കിലാണ് നഷ്ടം, അറിഞ്ഞിരിക്കേണ്ട 5 വിസാ അപ്ഡേറ്റുകൾഇന്ത്യക്കാർക്ക് ഇത് നല്ല സമയം; യാത്ര പോയില്ലെങ്കിലാണ് നഷ്ടം, അറിഞ്ഞിരിക്കേണ്ട 5 വിസാ അപ്ഡേറ്റുകൾ

ആഴ്ചാവസാനങ്ങളിൽ മാത്രമല്ല, ഇടദിവസങ്ങളിലും ഇനിടെ ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വേനലവധി തീരുന്ന വരെ മൂന്നാറിൻ ഈ തിരക്ക് പ്രതീക്ഷിക്കാം . ശനിയാഴ്ചയും ഞായറാഴ്ചയും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കോടമഞ്ഞ് വന്നതോടെ മൂന്നാർ ഗ്യാപ് റോഡിലും സന്ദർശകരുടെ പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്ക് ഇല്ലാ എന്നതാണ് ഗ്യാപ് റോഡ് കാണാൻ കൂടുതൽ ആളുകളെ എത്തിക്കുന്നത്.

തിരക്ക് പ്രതീക്ഷിക്കണം, ശ്രദ്ധിക്കേണ്ടത്

പാസൊന്നും വേണ്ടെങ്കിലും ഇവിടുത്തെ തിരക്ക് നേരിടാൻ തയ്യാറെടുത്തു വേണം മൂന്നാറിലേക്ക് വരാൻ. കഴിഞ്ഞ ദിവസം മൂന്നാർ ടൗണിലെ 13 കിലോമീറ്റർ ദൂരം കടന്നു പോകുവാൻ വേണ്ടിവന്നത് അഞ്ചര മണിക്കൂറാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ പ്രതീക്ഷിച്ചു വേണം ഇവിടേക്ക് വരാൻ. മാത്രമല്ല, നേരിട്ടു വന്ന് മുറികൾ ബുക്ക ചെയ്യമെന്നു പ്രതീക്ഷിച്ചാൽ നടക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്ത് താമസസൗകര്യം ഉറപ്പു വരുത്തിയതിനു ശേഷം വേണം മൂന്നാറിലേക്ക് വരാൻ. യാത്രയിൽ ലഘുഭക്ഷണങ്ങളെന്തെങ്കിലും കരുതുന്നതു നല്ലതാണ്. ബ്ലോക്കിൽ പെട്ടു കിടക്കുമ്പോൾ അത്യാവശ്യം വെള്ളവും ഭക്ഷണവും കൈവശമുണ്ടെങ്കിൽ അതൊരു ആശ്വാസമായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X