ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സെലിബ്രിറ്റികൾ; ഏഷ്യക്കാരിൽ ഒന്നാമൻ വിരാട് കോഹ്ലി
Advertisment

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സെലിബ്രിറ്റികൾ; ഏഷ്യക്കാരിൽ ഒന്നാമൻ വിരാട് കോഹ്ലി

The 10 most-followed Instagram accounts of 2024: പട്ടികയിൽ മുന്നിലുള്ള ഏക ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി

author-image
Trends Desk
New Update
10 most-followed Instagram accounts of 2024

The 10 most-followed Instagram accounts of 2024 (ചിത്രം: ഇൻസ്റ്റഗ്രാം)

അധിവേഗം വളർന്നുകൊണ്ടിരിക്കുന്ന ആധുനിക ഡിജിറ്റൽ യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എല്ലാ മേഖലയിലും സാങ്കേതികവിദ്യ ആധിപത്യം പുലർത്തുന്ന ഈ ലോകത്ത്, സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവലയം ഭേതിക്കുക അസാധ്യമാണ്. ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പ്രധാനിയാണ് 'ഇൻസ്റ്റഗ്രാം.' പ്രായഭേദമന്യേ നിരവധി ഉപയോക്താക്കളാണ് ദിനംപ്രതി ഇൻസ്റ്റഗ്രാമിൽ സമയം ചെലവഴിക്കുന്നത്.

Advertisment

LOK SABHA ELECTION RESULTS 2024

ലോകമെമ്പാടുമുള്ള നിരവധി പ്രശസ്തരാണ് ഇൻസ്റ്റഗ്രാമിലൂടെ സജീവമായി ലോകത്തോട് സംവധിക്കുന്നത്. ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയക്കുന്നതിന് ഉപരിയായി വലിയ ഒരു വരുമാന മാർഗം കൂടിയാണ് ഇത്തരം പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും. കൊളാബറേഷനുകളിലൂടെയും, പെയിഡ് ആഡിലൂടെയും കോടികളാണ് സെലിബ്രിറ്റികളടക്കമുള്ള പല സോഷ്യൽ മീഡിയ താരങ്ങളും സമ്പാദിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റഗ്രാമിലൂടെ പിന്തുടരുന്ന വ്യക്തിത്വങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

ഇൻസ്റ്റഗ്രാമിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തികൾ: The top 10 most-followed Instagram accounts in the world

1. ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തി. കളിക്കളത്തിലെയും പുറത്തെയും വിശേഷങ്ങളാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ​ങ്കുവയ്ക്കുന്നത്. 629 ദശലക്ഷം ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

2. ലയണൽ മെസ്സി 

മറ്റൊരു ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസ്സിയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രണ്ടാമത്തെ വ്യക്തി. 502 ദശലക്ഷം ഫോളോവേഴ്സാണ് മെസിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനുള്ളത്.

3. അമേരിക്കൻ ഗായികയും നടിയുമായ സെലീന ഗോമസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയാണ് സെലീന ഗോമസ്. 428 ദശലക്ഷം ഫോളോവേഴ്സാണ് താരത്തിനുള്ളത്.

4. കയ്‌ലി ജെന്നർ

റിയാലിറ്റി ടിവി താരവും വ്യവസായിലുമായ കയ്‌ലി ജെന്നറാണ് നാലാം സ്ഥാനത്ത്. സൗന്ദര്യം, ജീവിതശൈലി, സംരംഭകത്വം എന്നിവയാണ് താരത്തിന്റെ അക്കൗണ്ടിലെ പ്രധാന പോസ്റ്റുകൾ. 399 ദശലക്ഷം ഫോളോവേഴ്സാണ് കയ്‌ലിക്കുള്ളത്.

5. ഡ്വെയ്ൻ ജോൺസൺ

നടൻ നിർമ്മാതാവ് തുടങ്ങിയ മേഖലകളിൽ പ്രശസ്തനാണ് മുൻ റെസ്ലിങ് താരമായ ഡ്വെയ്ൻ ജോൺസൺ. "ദ റോക്ക്" എന്ന വിളിപ്പേരിലറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസണിന് 397 ദശലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.

Rank Name Instagram Official Username
Followers Count
1 Cristiano Ronaldo @cristiano 629 million
2 Lionel Messi @leomessi 502 million
3 Selena Gomez @selenagomez 428 million
4 Kylie Jenner @kyliejenner 399 million
5 Dwayne Johnson @therock 397 million
6 Ariana Grande @arianagrande 379 million
7 Kim Kardashian @kimkardashian 363 million
8 Beyoncé @beyonce 319 million
9 Khloé Kardashian @khloekardashian 309 million
10 Kendall Jenner @kendalljenner 293 million

ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന താരമായ വിരാട് കോഹ്ലിയാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സാണ് ഏഷ്യക്കാരൻ. കോഹ്‌ലിക്ക് ഇൻസ്റ്റാഗ്രാമിൽ 268 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന അക്കൗണ്ടുകളുടെ ആഗോള പട്ടികയിൽ 16-ാം സ്ഥാനത്താണ് കോഹ്ലിയുടെ സ്ഥാനം.

Virat Kohli is one of the most followed cricketer, Asian and Indians; the third-most-followed athlete and 16th most-followed personality globally,

672 ദശലക്ഷം ഫോളോവേഴ്‌സുള്ള, ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ പിന്തുടരുന്ന അക്കൗണ്ട്.

Read More

Lionel Messi Virat Kohli Cristiano Ronaldo Instagram
Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us:
Advertisment