നാടക നടൻ എം. സി കട്ടപ്പന അന്തരിച്ചു, actor MC Kattappana passed away, MC Kattappana, mc chacko
To advertise here, Contact Us



നാടക നടൻ എം. സി കട്ടപ്പന അന്തരിച്ചു


1 min read
Read later
Print
Share

എം.സി ചാക്കോ

ഇടുക്കി: പ്രശസ്ത നാടക നടൻ എം.സി ചാക്കോ(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എം. സി കട്ടപ്പന എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ 'പുണ്യതീർത്ഥംതേടി' എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.

To advertise here, Contact Us

മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ എം. സി കട്ടപ്പന അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'കാഴ്ച', 'പളുങ്ക്', 'നായകൻ' തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

2007-ൽ കൊല്ലം അരീനയുടെ 'ആരും കൊതിക്കുന്നമണ്ണ്' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. 2014-ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ നടക്കും.

Content Highlights: actor M. C. Kattappana passed away

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Suchitra singer Calls Kamal Disgusting after Big Boss

1 min

കമല്‍ ഹാസന്‍ അറപ്പുളവാക്കുന്ന വ്യക്തി; ഗുരുതര ആരോപണവുമായി സുചിത്ര

Jan 22, 2021


vinayakan

1 min

'വിനായകന് വിലക്കേർപ്പെടുത്തിയിട്ടില്ല', വിവാദത്തിൽ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികൾ

May 15, 2024


suchitra singer allegations dhanush karthik kumar suchi leaks controversy

2 min

കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് പൊറുക്കാനാകില്ല, ഞാൻ ബലിയാടായി; ആരോപണവുമായി സുചിത്ര

May 14, 2024


tovino thomas sanal kumar sasidharan controversy vazhaku movie

4 min

'ടൊവിനോയ്ക്ക് അപ്രിയമായേക്കാവുന്ന ചില അഭിപ്രായങ്ങള്‍ പറഞ്ഞു, അതിനുശേഷം സിനിമ മുന്നോട്ടുപോയില്ല'

May 15, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us