ഒമർ ലുലു ചിത്രത്തിൽ റഹ്മാനും ധ്യാനും ഷീലുവും; 'ബാഡ് ബോയ്സ്' ടെെറ്റിൽ ലോഞ്ച്, omar lulu, rahman, dhyan, bad boys
To advertise here, Contact Us



ഒമർ ലുലു ചിത്രത്തിൽ റഹ്മാനും ധ്യാനും ഷീലുവും; 'ബാഡ് ബോയ്സ്' ടെെറ്റിൽ ലോഞ്ച്


1 min read
Read later
Print
Share

ഒമർ ലുലു, ചിത്രത്തിൻ്റെ പോസ്റ്റർ | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി

ഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ബാഡ് ബോയ്സ്' എന്ന് പേരിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് എഴുപുന്നയിൽ നടന്നു. കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനഞ്ചാമത് ചിത്രമാണിത്.

To advertise here, Contact Us

ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അഡാർ ലൗ എന്ന ഒമർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിൻ്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlights: omar lulu rahman dhyan movie title bad boys

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tvm

3 min

'ഭാ​ഗ്യലക്ഷ്മിയാണ് പെണ്ണ്; കവിളിൽ അടയാളവുമായി അയാൾക്ക് അവളോട് കെഞ്ചേണ്ടി വന്നു'

Sep 27, 2020


Mamitha Baiju

'പ്രേമലു' എഫക്ട്; ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ മമിതയെ പൊതിഞ്ഞ് ആയിരക്കണക്കിന് ആരാധകർ

Jun 3, 2024


Bhagyalakshmi

2 min

കിളി കൂടുകൂട്ടുന്നതുപോലെ ഞാൻവെച്ച വീട്, ഇപ്പോഴത് നിലംപതിച്ചിരിക്കുന്നു; വേദനയോടെ ഭാ​ഗ്യലക്ഷ്മി

Jun 3, 2024


ullozhukku teaser urvashi parvathy thiruvothu malayalam movie

2 min

എല്ലാ കുടുംബത്തിലും ഒരോ രഹസ്യമുണ്ട്; നിഗൂഢത ഒളിപ്പിച്ച് 'ഉള്ളൊഴുക്ക്' ടീസര്‍ 

Jun 3, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us
Columns

+

-