Thampan Thomas | ‘ജയിച്ച മനുഷ്യന്‍; സംതൃപ്തന്‍’; ശതാഭിഷേക നിറവില്‍ തമ്പാന്‍ തോമസ്

‘ജയിച്ച മനുഷ്യന്‍; സംതൃപ്തന്‍’; ശതാഭിഷേക നിറവില്‍ തമ്പാന്‍ തോമസ്

thampan
SHARE

സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശിയ പ്രസിഡന്‍റും പ്രമുഖ ട്രേഡ് യൂണിയന്‍ നാതാവുമായ തമ്പാന്‍ തോമസ് ശതാഭിഷേക നിറവില്‍. അദ്ദേഹത്തിന് ഇന്ന് 84 വയസ്സ് തികയും. ആഘോഷങ്ങളില്ല. എറണാകുളം മാര്‍ക്കറ്റ് റോഡിലെ വീട്ടില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കേക്കുമുറിക്കും.

രാഷ്ട്രീയ– ട്രേഡ് യൂണിയന്‍ നേതാവ്. പാര്‍ലമെന്‍റെ അംഗം, സഹകാരി, അഭിഭാഷകന്‍. അങ്ങനെ നന്നെചെറുപ്പത്തില്‍ 13ആം വയസുമുതല്‍ പൊതുജീവിതത്തില്‍ അടയാളപ്പെടുത്തപ്പെട്ട മനുഷ്യന്‍. 84ന്റെ നിറവിലും ജയിലോര്‍മകളും അക്കാലത്തെ നഷ്ടങ്ങളും ഉണ്ടെങ്കിലും  ജയിച്ച മനുഷ്യനും സംതൃപ്തനായ മനുഷ്യനുമാണ് താന്‍ എന്നാണ് സ്വയം വിലയിരുത്തല്‍. 

1940ല്‍ തിരുവല്ലയില്‍ ജനനം. ആലുവ യു.സി കോളജിലും, എറണാകുളം ലോ കോളജിലും പഠിച്ചശേഷം അഭിഭാഷക ജോലിയിലെയ്ക്ക്, സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ ജീവിതത്തിലെയ്ക്കും. ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ, ആചാര്യ കൃപലാനി എന്നിവര്‍ക്കൊപ്പം സജിവം. 1984ല്‍ മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്‍റിലെത്തി.

നിസ്വാര്‍ഥമായ പഴയകാലത്തുനിന്ന്, പുതിയകാലത്തെ രാഷ്ട്രീയക്കാര്‍ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും വ്യക്തിനേട്ടങ്ങള്‍ക്കും നിലകൊള്ളുന്നതിലാണ് വിയോജിപ്പ്. ഇങ്ങനെയാണ് പോക്കെങ്കില്‍ നാമൊരുപക്ഷേ വോട്ടവകാശത്തിന് വേണ്ടി സമരം ചെയ്യേണ്ടിവന്നേക്കുമെന്ന മുന്നറിയിപ്പും. 

Thampan Thomas celebrates his 84th birthday.

MORE IN KERALA
SHOW MORE