ADVERTISEMENT

ഗ്രാമീണതയുടെ മധുരം തുളുമ്പുന്ന സുന്ദരഗാനവുമായി വീണ്ടും ബിജിബാൽ. 'പുലരിയിലൊരു പൂവ് മിഴിയുണരണ പോലെ' എന്നു തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്ന് ആണ്. ബിജിബാൽ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവതാരങ്ങൾ അണിനിരക്കുന്ന കട്ടീസ് ഗ്യാങ്ങിലെ ആദ്യ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. കഴിഞ്ഞദിവസം തിയറ്ററുകളിൽ എത്തിയ സിനിമ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്.

ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴ് സിനിമയിലെ ശ്രദ്ധേയനായ യുവനടൻ സൗന്ദർരാജൻ കട്ടിസ് ഗ്യാങിലൂടെ മലയാളത്തിലെത്തുന്നു. രാജ് കാർത്തിയുടെ തിരക്കഥയിൽ നവാഗതനായ അനിൽദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന സിനിമ ഓഷ്യാനിക് മൂവീസിന്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് നിർമ്മിച്ചത്. പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ്, വിസ്മയ തുടങ്ങിയവരും അഭിനേതാക്കളുടെ നിരയിലുണ്ട്. നാട്ടിൻപുറത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും അതിലൊരാളുടെ സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ പുതുമയുള്ള കഥാമുഹൂർത്തങ്ങൾ കൊണ്ടും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ കൊണ്ടും പ്രേക്ഷകരെ ആകർഷിക്കും എന്നാണ് അണിയറ ശില്പികളുടെ പ്രതീക്ഷ.

ഛായാഗ്രഹണം നിഖിൽ വി നാരായണൻ. ബിജിബാലാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ-റിയാസ് കെ ബദർ, . സംഗീതം-ബിജിബാൽ. ഗാനരചന-റഫീഖ് അഹമ്മദ്, വിവേക് മുഴക്കുന്ന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജ് കാർത്തി. പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, പ്രോജക്ട് ഡിസൈൻ-രാജീവ് ഷെട്ടി. പ്രൊഡക്ഷൻ ഡിസൈനർ- ശ്രീനു കല്ലേലിൽ, കളറിസ്റ്റ്-ലിജു പ്രഭാകർ, മേക്കപ്പ്-ഷാജിപുൽപള്ളി, വസ്ത്രാലങ്കാരം-സൂര്യ, സ്റ്റിൽസ്-ടി ആർ കാഞ്ചൻ, പരസ്യകല-പ്രാൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ് ഷെട്ടി,റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ,രജീഷ് രാജൻ, സംവിധാന സഹായികൾ - അശ്ബിൻ ജോജോ, അനീഷ് മാത്യു അഭിലാഷ് വി ആർ . ആക്ഷൻ-ആൽവിൻ അലക്സ്,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ-രാംജിത്ത്. ആനക്കട്ടി,പൊള്ളാച്ചി, ഹൈദ്രാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു 'കട്ടീസ് ഗ്യാങി'ന്റെ  ചിത്രീകരണം. മാർക്കറ്റിങ് ടീം - വിവേക് വിനയരാജ്.

English Summary:

New video song from Kattis Gang movie released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com