ADVERTISEMENT

8 അടി ഉയരമുള്ള ഒരു ഭീമാകാരൻ ജീവിയെ സങ്കൽപിക്കുക! അതാണ് നമ്മുടെ ഹൾക്. അവന്റെ ഉയരവും ഭാരവും ദേഷ്യം കൂടുന്നതിനനുസരിച്ച് പല മടങ്ങ് വർധിക്കാം. കടലിനടിയിലും ബഹിരാകാശത്തും പോലും എതിരാളികളെ നേരിടാൻ കഴിവുണ്ട്. ശാന്തനായിരിക്കുമ്പോൾ തന്നെ ഒരു വലിയ വിമാനം നിസ്സാരമായി കയ്യിലെടുക്കാനാകും. ഒന്ന് ചാടിയാൽ അതൊരു വൻ ചാട്ടം ആയിരിക്കും. ശ്രദ്ധയോടെ ലാൻഡ് ചെയ്തില്ലെങ്കിൽ ഭൂമി കുലുക്കം ഉറപ്പ്. ബുള്ളറ്റുകൾ ഒന്നും ആ തൊലിയിൽ ഏശില്ല. പ്രേതങ്ങളെ കാണാൻ കഴിവുണ്ടത്രേ!!!..തന്ത്രശാലികളായ ദുഷിച്ച വില്ലന്മാർക്കെതിരെ അവൻ വിട്ടുവീഴ്ചകൾ ഇല്ലാതെ പോരടിക്കുന്നു.
മാർവൽ കോമിക്സിനായി അവനെ സൃഷ്ടിച്ചത് സ്റ്റാൻ ലീയും ജാക്ക് കിർബിയുമാണ്.മേരി ഷെല്ലിയുടെ ഫ്രാങ്കെൻസ്റ്റൈൻ, റോബർട്ട് ലൂയി സ്റ്റീവൻസന്റെ ഡോ. ജക്കാൾ ആൻഡ് മിസ്റ്റർ ഹൈഡ് എന്നീ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ഹൾക്കിന്റെ കഥാപാത്രംഎന്ന് കരുതാം.The Incredible Hulk നെ വെള്ളിത്തിരയിൽ മികച്ചതാക്കിയ താരങ്ങൾ മാർക്ക്‌ റഫലോയും ലൂ ഫെരിഗ്നോയും ആണ്. ലൈഫ് ഓഫ് പൈ യുടെ സംവിധായകൻ ആങ് ലീ 2003 ൽ Hulk സിനിമ എടുത്തിരുന്നു എങ്കിലും വലിയ വിജയമായില്ല.

From Grey to Green
ഹൾക്കിനെ ചാര നിറത്തിൽ ആണ് സൃഷ്ടിച്ചത്. പക്ഷേ, ആ നിറം അക്കാലത്ത് പ്രിന്റ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് കാരണം പച്ചയാക്കി മാറ്റുകയായിരുന്നു.

Red Hulk
Red Hulk (Rulk), who debuted in 2008, is a cunning strategist with immense strength. This makes him a mighty foe for Hulk. Surprisingly, Red Hulk is General Thunderbolt Ross, Bruce Banner's former enemy!

Vasuki & Tharosaurus: Two Ancient Hulks
Professor Sunil Bajpai and post-doctoral fellow Debajit Datta at IIT Roorkee made an interesting discovery. They found a giant snake fossil in a lignite mine in Kutch, Gujarat. It was initially thought to be the fossil of a crocodile. The snake, named Vasuki indicus after the Hindu mythological serpent king, is estimated to be between 10 m and 15 m long. It might be even larger than Titanoboa, another giant extinct snake.The large size suggests that Vasuki indicus was an ambush predator similar to modern anacondas. Its well-preserved fossil vertebrae date back to 47 million years.
These exciting findings were published in Scientific Reports on the Springer Nature platform. And they show that India is a crucial location for studying snake evolution and continental drift. The research team, led by Sunil Bajpai, also found the fossil of a plant-eating dinosaur in Jaisalmer last year. This dinosaur, named Tharosaurus indicus, is estimated to be 167 million years old.

No Science, Only Fiction!
A mobster attack injured lawyer Jen Walters. Her cousin Bruce gave her a blood transfusion, but his special irradiated blood turned her into the strong She-Hulk (science fiction alert!) Now, Jen fights crime as She-Hulk and uses her law skills to help others.

ഡോ. വൂഡൂ കേമനോ?
ഇൻക്രെഡിബിൾ ഹൾക് (Incredible Hulk) കോമിക്സ് #12ാം പതിപ്പിൽ ഡോ. വൂഡു (Voodoo) ഹൾക്കിനെ നിയന്ത്രണത്തിലാക്കുന്നുണ്ട്.
ഡോക്ടർ സ്ട്രെയ്ഞ്ചില്ലേ? അവഞ്ചേഴ്സിലെ മന്ത്രവാദശക്തിയുള്ള ഡോ. സ്ട്രെയ്ഞ്ച്? അതുപോലെയാണു ഡോ.വൂഡുവും. A talented sorcerer. He first appeared in Strange Tales #169 (1973).

English Summary:

Unleashing The Hulk: Marvel's Green Goliath's Mighty Legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com