'ആവേശം' മോഡൽ ഗുണ്ടാപാര്‍ട്ടി; ഒടുവിൽ ഉണർന്ന് പോലീസ്, ​ഗുണ്ടാനേതാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, thrissur news,thrissur goonda party,avesham movie,avesham movie model goonda,kerala police,kerala
To advertise here, Contact Us



'ആവേശം' മോഡൽ ഗുണ്ടാപാര്‍ട്ടി; ഒടുവിൽ ഉണർന്ന് പോലീസ്, ​ഗുണ്ടാനേതാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


1 min read
Read later
Print
Share

വൈറലായ വീഡിയോയിലെ ദൃശ്യങ്ങൾ

തൃശൂർ: ജയില്‍ മോചിതനായ ഗുണ്ടാ തലവന്‍ അനൂപ് പുറത്തിറങ്ങിയതിന്റെ ഭാഗമായായി തൃശ്ശൂരിൽ അരങ്ങേറിയ 'ആവേശം' മോഡൽ പാർട്ടിയിൽ പോലീസ് നടപടി. സംഭവത്തിന് പിന്നാലെ പാർട്ടിക്ക് നേതൃത്വം നൽകിയ ​ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, വിശദമായ മൊഴി ശേഖരിച്ചതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

To advertise here, Contact Us

കൊലപാതകക്കേസ് ഉൾപ്പെടെ പല ക്രിമിനല്‍ കേസുകളിലും പ്രതികളായ 60-ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ രങ്കന്‍ ചേട്ടന്റെ 'എടാ മോനേ' വിളിയോടെ ആരംഭിക്കുന്നതാണ് വീഡിയോ. ഏപ്രില്‍ മാസം അവസാനം നടന്ന ആഘോഷ പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.

ആഘോഷത്തിന്റെ ഭാഗമായുള്ള ദൃശ്യങ്ങളില്‍ പോലീസ് ജീപ്പും കാണാം. വീഡിയോ ചിത്രീകരിച്ചിരുന്ന സ്ഥലത്ത് പതിവില്‍ കൂടുതല്‍ ആളുകളെ കണ്ടതിനാല്‍ അത് തിരക്കാനെത്തിയ പോലീസിനെയും വീഡിയോയുടെ ഭാഗമാക്കുകയായിരുന്നുവെന്നാണ് സംഭവത്തിൽ പോലീസ് നൽകുന്ന വിശദീകരണം.

തൃശ്ശൂര്‍ നഗരത്തിനടുത്തുള്ള നെയ്തലക്കാവ് കുറ്റൂര്‍ പാടത്തായിരുന്നു പരസ്യമായ ആഘോഷം. വിവരമറിഞ്ഞ് പോലീസ് അവിടെയെത്തിയെങ്കിലും മുഖ്യസംഘാടകരിലൊരാളുടെ അച്ഛന്‍ മരിച്ചതിന്റെ ചടങ്ങാണ് എന്ന മറുപടി കേട്ട് മടങ്ങുകയായിരുന്നു.

Content Highlights: Avesham Model Gunda party, police arrested the gang leader

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CHERTHAL

1 min

ചേര്‍ത്തലയില്‍ ഭാര്യയെ നടുറോഡില്‍  കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍

May 19, 2024


drug

1 min

ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന; മോഡല്‍ അല്‍ക്ക ബോണിയുള്‍പ്പെടെ  ആറംഗ സംഘം പിടിയിൽ

May 18, 2024


CHERTHAL

1 min

ചേര്‍ത്തലയില്‍ ഭാര്യയെ നടുറോഡില്‍ ഭര്‍ത്താവ് കുത്തിക്കൊന്നു

May 18, 2024


police

1 min

പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; കാർ തകർത്തു, ഒരാൾ ആശുപത്രിയിൽ

May 19, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us