Higher Secondary | Plus Two | V. Sivankutty | പ്ലസ് ടു വിജയക്കണക്കില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ പിന്നില്‍; കാരണമെന്ത്?

പ്ലസ് ടു വിജയക്കണക്കില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ പിന്നില്‍; കാരണമെന്ത്?

plus-two
SHARE

പ്ലസ് ടു വിജയക്കണക്കുകളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ പുറകോട്ടുപോയതെന്താണ്? സൗകര്യങ്ങളുടെ കുറവും സ്ഥിരം അധ്യാപകരുടെ എണ്ണം കുറയുന്നതുമാണ് പ്രധാന കാരണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പറയുന്നു . എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായതിനാലാണ് സര്‍ക്കാര്‍ സ്കൂളുകളെക്കാള്‍ മെച്ചപ്പെട്ട റിസള്‍ട്ട് കൈവരിച്ചതെന്നാണ്  ഭരണാനുകൂല അധ്യാപക സംഘടനകളുടെ അഭിപ്രായം. 

63 സ്കൂളുകള്‍ പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം വിജയം സ്വന്തമാക്കിയപ്പോള്‍ അതില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം വെറും ഏഴ്. സര്‍ക്കാര്‍ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഇതെന്തുപറ്റി? ചോദ്യം പരസ്യമായി ഉന്നയിച്ചത് ഫലപ്രഖ്യാപന വേദിയില്‍ വിദ്യാഭ്യാസ മന്ത്രിതന്നെ. വേണ്ടത്ര അധ്യാപകരില്ല, ഗസ്റ്റ് അധ്യാപകരെ വെച്ചുള്ള അധ്യയനം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവ ചൂണ്ടിക്കാട്ടുന്നു പ്രതിപക്ഷ അധ്യാപകസംഘടനകള്‍.

സര്‍ക്കാര്‍ സ്കൂളുകളെയും   സ്വകാര്യ സ്കൂളുകളെയും എങ്ങിനെ താരതമ്യം ചെയ്യുമെന്നാണ് ഇടത് അധ്യാപക സംഘടനകളുടെ ചോദ്യം. അധ്യാപകരുടെ ഇടക്കിടെയുള്ള സ്ഥലമാറ്റവും പഠനനിലവാരത്തെ ബാധിക്കുമെന്നാണ് അഭിപ്രായം ഉയരുന്നത്. രണ്ടാഴ്ചക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ്. റിസള്‍ട്ടിന്‍റെ വിശകലനവും അധ്യാപകരുടെ അഭിപ്രായവും ഉള്‍പ്പെടുത്തിയാവും റിപ്പോര്‍ട്ട് നല്‍കുക. 

Government schools are far behind in plus two results; Education minister also asks why it is so?

MORE IN KERALA
SHOW MORE